നിയമവിരുദ്ധമായി ഹർത്താൽ പ്രഖ്യാപിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ തക്കതായ ശിക്ഷ നൽകണം – ശക്തി സാംസ്കാരികവേദി

ഇരിങ്ങാലക്കുട : യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈക്കോടതി തീരുമാനംപോലും കാറ്റിൽപറത്തി ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തി യാത്രാസൗകര്യം നിഷേധിക്കുന്ന ഹർത്താലുകൾക്ക് മാതൃകാപരമായി ശിക്ഷ നൽകണമെന്ന് ശക്തി സാംസ്കാരികവേദി ആവശ്യപ്പെട്ടു.

കക്ഷി രാഷ്ട്രീയ കുടിപ്പകകൾക്കനുസൃതമായി ജനദ്രോഹനടപടികൾ കൈക്കൊള്ളുന്നവർക്കെതിരെ ജാഗ്രത പുലർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമേകാനുള്ള ബാധ്യത സർക്കാരിന്റെതാണെന്നും ശക്തി സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. കേരളം കുരുതിക്കളമാകാതിരിക്കുവാനുള്ള സത്വരനടപടികൾ ഉത്തരവാദപ്പെട്ടവർ കൈക്കൊള്ളണമെന്നും വേദി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ശക്തി സാംസ്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ മോഹനൻ, കെ രമേഷ്, ആർ മനോജ് എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top