കല്ലേറ്റുംകര സബ്ബ്‌രജിസ്ട്രാർ ഓഫിസ് പുതിയ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്‌ഘാടനം ഇന്ന്

കല്ലേറ്റുക്കര : കല്ലേറ്റുംകര സബ്ബ്‌രജിസ്ട്രാർ ഓഫിസ് പുതിയ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്‌ഘാടനം ഫെബ്രുവരി 19 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. സബ്ബ്‌രജിസ്ട്രാർ ഓഫിസിന്‍റെ ശിലാഫലകം അനാച്ഛദനം തൃശൂർ എം പി സി എൻ ജയദേവൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മാളബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻക്കുട്ടി എന്നിവർ മുഖ്യാതിഥികളായിരിക്കും.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top