യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി


വെള്ളാങ്ങല്ലൂര്‍ :
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന, പള്ളിനട, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂര്‍ ജംഗ്ഷനുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന , ധര്‍മ്മജന്‍ വില്ലാടത്ത് , അനില്‍ മാന്തുരുത്തി, എ.എ.മുസമ്മിൽ, കെ.എസ്. അബ്ദുള്ളക്കുട്ടി , ഗഫൂര്‍ മുളംപറമ്പില്‍, സി.കെ.റാഫി , ഇ.കെ.ജോബി, എം.എം.എ.നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top