എം.ഈ.എസ്  മുകുന്ദപുരം താലൂക്ക് കമ്മറ്റി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

കടലായി : എം.ഈ.എസ്  മുകുന്ദപുരം താലൂക്ക് കമ്മിറ്റി  കൊച്ചിയിലെ  ക്യാന്‍കെയര്‍ കാന്‍സര്‍ കെയര്‍ സൊസെെറ്റിയുമായി സഹകരിച്ച് കടലായി റിംഗ് പ്ളാസ ഓഡിറ്റോറിയത്തിൽ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളാങ്ങല്ലുർ സെൻറ്  ജോസഫ് വികാരി ഫാ. സനീഷ് തെക്കേത്തല ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി . കടലായി മഹല്ല് ഖത്തീബ് അബ്ദുള്‍ ലത്തീഫ് അല്‍ഖാസിമി, കെ.കെ. കുഞ്ഞുമൊയ്തീന്‍, വി.എം. ഷെെന്‍,സലീം അറക്കല്‍, കെ.എ. മുഹമ്മദ്, ബഷീര്‍ തോപ്പില്‍, എ.ബി. സിയാവുദ്ധീന്‍, നസീമ നാസര്‍, ഹുസെെന്‍ ഹാജി ടി.എ. ബഷീര്‍, ടി.കെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു .

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top