പായമ്മൽ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രോത്സവം 21ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 21 വ്യാഴാഴ്ച നടക്കുന്ന തിരുവുത്സവത്തിന്റെ കൊടിയേറ്റം 18-ാം തിയ്യതി തിങ്കളാഴ്ച നടക്കും. തിരുവുത്സവദിനത്തിൽ രാവിലെ 5 മണിക്ക് മഹാഗണപതിഹോമവും 8 മണിക്ക് ശ്രീഭൂതബലി തുടർന്ന് ആനകളോടുകൂടിയ കാഴ്ച ശീവേലിയും കലാമണ്ഡലം ശിവദാസൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന മേളവും ഉണ്ടായിരിക്കും. വൈകീട്ട് 4 ന് ആറാട്ടുപുഴ പ്രദീപ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, രാത്രി 8 മണിക്ക് ആനകളോടുകൂടിയ വിളക്കിന് എഴുന്നള്ളിപ്പ് , ദാസൻ തൊടൂർ ആൻഡ് പാർട്ടിയുടെ നാദസ്വരവും ഉണ്ടായിരിക്കും. ഫെബ്രുവരി 22 വെള്ളിയാഴ്ച പള്ളിവേട്ടയും 23 വെള്ളിയാഴ്ച ആറാട്ടോടുകൂടി തിരുവുത്സവം സമാപിക്കും.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top