വെള്ളക്കരം : സൗജന്യ അപേക്ഷകൾ പുതുക്കേണ്ട തിയ്യതി 28 വരെ

ഇരിങ്ങാലക്കുട : കേരള ജല അതോറിറ്റി ഇരിങ്ങാലക്കുട സബ് ഡിവിഷന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട നഗരസഭ, പൊറത്തിശ്ശേരി, പടിയൂർ, പൂമംഗലം, കാറളം, വേളൂക്കര മുരിയാട് പഞ്ചായത്തുകളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളതും വെള്ളക്കരം സൗജന്യ അപേക്ഷ നൽകിയിട്ടുള്ളതുമായ ഉപഭോക്താക്കൾക്ക് തങ്ങളുടെ റേഷൻകാർഡ്, കൺസ്യൂമർ കാർഡ്, വില്ലേജിൽ കരമടച്ച രസീത്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ ഉപഭോക്താവ് നേരിട്ട് ഹാജരായി അപേക്ഷ പുതുക്കേണ്ടത് തീയതി ഫെബ്രുവരി 28 തീയതി വരെ നീട്ടിയിരിക്കുന്നു.

മുൻഗണനാ വിഭാഗത്തിൽപെട്ട കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും ഒരാളുടെ പേരിൽ നിലനിൽക്കുന്നതും അപേക്ഷിക്കുന്നതു ആയ വാട്ടർ കണക്ഷനുകൾ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഒരു മുൻഗണനാ വിഭാഗം റേഷൻ കാർഡ് പ്രകാരം ഒരു കണക്ഷന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വെള്ളക്കരം കുടിശിക ഉണ്ടെങ്കിൽ അത് അടച്ചു തീർത്താൽ മാത്രമേ തുടർന്ന് ആനുകൂല്യത്തിന് അർഹത ഉണ്ടാവുകയുള്ളൂ എന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top