തുർക്കി സിനിമയായ ‘മസ്താങ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കാൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത തുർക്കി സിനിമയായ ‘മസ്താങ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. തുർക്കിഷ് ഗ്രാമത്തിൽ ,മുത്തശ്ശിയുടെയും അമ്മാവന്‍റെയും കർശന നിയന്ത്രണത്തിൽ കഴിയുന്ന അഞ്ച് സഹോദരിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇളയവളായ ലാലെ , തന്റെ അധ്യാപികയ്ക്ക് നല്കുന്ന വികാരനിർഭരമായ യാത്രയയപ്പോടെയാണ് ചിത്രം ആരംഭിക്കുന്നത്. ചടങ്ങിന് ശേഷം ആൺകുട്ടികളൊത്തുള്ള ബീച്ചിലെ ആഘോഷങ്ങൾക്ക് ശേഷമാണ് അഞ്ചു പേരും വീട്ടിൽ മടങ്ങിയെത്തുന്നത്. ഇതിൽ കുപിതരായ ബന്ധുക്കൾ ഇവരെ വീട്ടുതടങ്കിലിലാക്കുന്നു, വിദ്യാഭ്യാസം നിഷേധിക്കുന്നു, ഓരോരുത്തരെയായി വിവാഹം കഴിച്ച് വിടാൻ ആരംഭിക്കുന്നു. ഒടുവിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപികയുടെ അടുത്തേക്ക് എത്തുന്ന ലാലെയുടെയും സഹോദരിയുടെയും ദ്യശ്യങ്ങളോടെയാണ് മസ്താങ് അവസാനിക്കുന്നത്. തുർക്കിയിലെ സ്ത്രീ സമൂഹം നേരിടുന്ന വിഷയങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരാനായിരുന്നു തന്‍റെ ശ്രമമെന്ന് സംവിധായിക ഡെനീസ് ഗാംസേ എർഗൂവൻ പറയുന്നു. മലയാളം സബ്ടൈറ്റിലുകളോടെയാണ് 97 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top