മഹാത്മാ എൽ പി യു പി സ്കൂൾ 59-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : മഹാത്മാ എൽ പി യു പി സ്കൂൾ 59-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും മാതൃദിനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഹാത്മാ എഡ്യൂക്കേഷൻ ട്രസ്റ്റി ചെയർമാൻ എം പി ഭാസ്‌ക്കരൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ പ്രജിത സുനിൽകുമാർ ഫോട്ടോ അനാച്ഛാദനം നടത്തി.

എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിക്കലും എൻഡോവ്മെന്റ് വിതരണവും ടി കെ ലക്ഷ്മി ടീച്ചർ നിർവ്വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ ജി അനിൽകുമാർ മാസ്റ്ററിനു യാത്രയയപ്പും നൽകി. പി ടി എ പ്രസിഡണ്ട് പി പി പ്രസാദ്, എം പി ടി എ പ്രസിഡണ്ട്, സൗമ്യ രാജേഷ്, മഹാത്മാ എഡ്യൂകേഷണൽ സെക്രട്ടറി കെ വി ശശീധരൻ, ഫസ്റ്റ് അസിസ്റ്റന്റ് ലിനി എം ബി , എന്നിവർ ആശംസകൾ അറിയിച്ചു.ഹെഡ്മിസ്ട്രസ് ജീജി ഇ ബി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബിന്ദു പി ജി നന്ദിയും പറഞ്ഞു.

Leave a comment

Top