ക്രൈസ്റ്റ് വോളിബോൾ ടൂർണ്ണമെന്‍റ് സെമിയിലേക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുട അണിയിച്ചൊരുക്കുന്ന 44 -ാമത് ഓ എസ ഓ വോളീബോൾ ടൂർണമെന്‍റ് സെമി പോരാട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എംഎ കോളേജ് കോതമംഗലം എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയെ പരാജയപെടുത്തി കൊണ്ടു സെമിയിലേക്ക് പ്രവേശിച്ചപ്പോൾ മറുപക്ഷത്തു ശ്രീശങ്കരസംസ്കൃത യൂണിവേഴ്സിറ്റി കാലടിയെ മൂന്ന് സെറ്റുകൾക്ക് പരാജയപെടുത്തി കൊണ്ടു ആതിഥേയരായ ക്രൈസ്റ്റ് കോളേജ് സെമിയിലേക്ക് എൻട്രി നേടി.

അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അവസാനവർഷ വിജയികളായ സെന്‍റ് തോമസ് പാലാബിഷപ്പ്മോർ കോളേജ് മാവേലിക്കരയെ പരാജയപെടുത്തി കൊണ്ടു സെമിയിലേക്ക് പ്രവേശിച്ചു. സെമിമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് എം എ കോളേജ് കോതമംഗലത്തെയും സെന്റ് തോമസ് പാലാ സെന്‍റ് ജോർജ്ജ് അരുവിത്തറയെയും നേരിടും.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top