റോട്ടറി സെൻട്രൽ ക്ലബ് ബ്ലഡ് ഡൊണേഷൻ നടത്തി

ഇരിങ്ങാലക്കുട :  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് റോട്ടറി സെൻട്രൽ ക്ലബ് രക്തദാന ക്യാമ്പ് നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ മേജർ ജനറൽ പി വിവേകാനന്ദൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി ജി ആർ എ ഡി ഫ്രാൻസിസ്, കോക്കാട്ട് ഷാജു ജോർജ്ജ്, ടി ജെ പ്രിൻസ്, സി ഡി ജോണി, സി ജെ സെബാസ്റ്റ്യൻ, മധു, അനിൽ മാത്യു, ജ്യോതിസ് കോളേജ് പ്രിൻസിപ്പാൾ എ എം വർഗ്ഗിസ് എന്നിവർ നേതൃത്വം നൽകി. രക്തദാനത്തെക്കുറിച്ച് ഐ എം എ ഡിസ്ട്രിക്ക്റ്റ് ചെയർമാൻ ഡോ. ഹരീന്ദ്രനാഥ് രക്തദാന ക്ലാസ് നടത്തി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്ത് ബ്ലഡ് ഗ്രൂപ്പ് നിർണ്ണയവും രക്തദാനവും നടത്തി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top