പടിയൂരിലെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം അവസാനിപ്പിക്കുക – എ ഐ വൈ എഫ്

പടിയൂർ : പടിയൂരിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്നും പോലീസ് ഇവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും എ ഐ വൈ എഫ് പടിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എ ഐ എസ് എഫ് മണ്ഡലം പ്രസിഡണ്ട് പി എസ് മിഥുന്‍റെ വീട്ടിലേക്ക് കല്ലെറിഞ്ഞ് ജനൽചില്ലുകൾ പൊട്ടുകയുണ്ടായി. കുറേ നാളുകളായി ശാന്തമായിരുന്ന പടിയൂരിൽ ഗുണ്ടകളുടേയും സാമൂഹ്യ ദ്രോഹികളുടേയും ഇത്തരം ചെയ്തികൾ ആശങ്ക പടർത്തുന്നുണ്ട്. പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ടി .വി വിബിൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ അഭിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി വി.ആർ രമേഷ്, എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റി അംഗം വിഷ്ണു ശങ്കർ, മിഥുൻ പി.എസ്, വി കെ രമേഷ് എന്നിവർ സംസാരിച്ചു.

Leave a comment

Top