ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ പഠനോത്സവം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ പഠനോത്സവം ഇരിങ്ങാലക്കുട മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ബിജു ലാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ജീസ് റോസ്, പിടിഎ പ്രസിഡണ്ട് പി വി ശിവകുമാർ, എസ് ആർ ജി കൺവീനർ ആലീസ് ജെകെ, ബി ആർ സി ട്രെയിനർ ആലിസ് ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ അക്കാദമിക്ക് കഴിവുകളുടെയും സർഗാത്മക കഴിവുകളുടെയും പ്രദർശനവും നടത്തി.

Leave a comment

Top