ഇരിങ്ങാലക്കുടയിലെ പ്രഥമ ദേശീയ പുസ്തകോത്സവത്തിനു ലോഗോ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട :
സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെട്ടു പ്രവർത്തിക്കുന്ന സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലാദ്യമായി ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവമായാ “ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്‍റെ ” ഭാഗമായി മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു. ഫെബ്രുവരി 25ന് മുമ്പായി ലോഗോ ഇമെയിൽ വിലാസത്തിൽ ലഭിക്കണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 3001 രൂപ സമ്മാനം നൽകുമെന്നും സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി അഡ്വ: പി ജെ ജോബി, ജനറൽ കൺവീനർ മനീഷ് അരിക്കാട്ട്, ഫെസ്റ്റിവൽ ഡയറക്ടർ ഹസൻകോയ, എന്നിവർ അറിയിച്ചു. ഇമെയിൽ : saveirinjalakuda@gmail.com കൂടുതൽ വിവരങ്ങൾക്ക് 8921385570 , 9349001932

2019 ഏപ്രിൽ 13 മുതൽ 21 വരെ യുള്ള ദിവസങ്ങളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുള്ള ചെറുതും വലുതുമായ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിനെത്തിക്കാൻ സേവ് ശ്രമിക്കുകയാണ്. പുസ്തകമേളയോടനുബന്ധമായി സാംസ്കാരിക വാണിജ്യ പ്രദർശനങ്ങളും സേവ് ലക്ഷ്യമിടുന്നു

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top