കേരള ബ്രാഹ്മണ സഭയുടെ ഭജനോത്സവം 24ന് ഗായത്രിഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഭജനോത്സവം ഫെബ്രുവരി 24 ഞായറാഴ്ച ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ  സമ്പ്രദായ ഭജന 2019, രാധാ മാധവ കല്യാണോത്സവമായി ആഘോഷിക്കുന്നു. ബ്രഹ്മശ്രീ ഗോവിന്ദപുരം ജ്ഞാനേശ്വർ രാമകൃഷ്ണ ഭഗവതരുടെ നേതൃത്വത്തിലാണ് രാധാ മാധവകല്യാണോത്സവം അരങ്ങേറുന്നത് .

രാവിലെ 8.30ന് വനിതാ വിഭാഗം അവതരിപ്പിക്കുന്ന സ്ത്രോത്ര പാരായണത്തോടെ പരിപാടികൾക്ക് തുടക്കമാകും. 9.30 മുതൽ തോടയ മംഗളം ഗുരുധ്യാനം ,അഷ്ടപദി പഞ്ചപദി , തരംഗം ,പൂജ എന്നിവക്ക് ശേഷം ഉച്ചതിരിഞ്ഞു ദിവ്യനാമവും രാധാ മാധവ കല്യാണോത്സവവും നടക്കും, വൈകിട്ട് 6.30 നു പരിപാടികൾകു സമാപനമാകും. കലിയുഗത്തിൽ ലോക ക്ഷേമത്തിനാധാരം ഭഗവനാമം മാത്രമാണെന്ന് തിരിച്ചറിഞ്ഞു ഏകദേശം 300 വർഷങ്ങൾക്ക് മുൻപ് മരുതാനെല്ലൂർ സദ്ഗുരുസ്വാമികൾ
ഭഗവന്നാമ ബോധേന്ദ്രസ്വാമികൾ, ശ്രീധരവെങ്കടേശ അയ്യാവാൾ എന്നിവർ ചിട്ടപ്പെടുത്തി പ്രചരിപ്പിച്ച സമ്പ്രദായ ഭജന ഇന്നു വിശ്വം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഭക്തിക്കും സംഗീതത്തിനും തുല്യ പ്രാധാന്യമാണ് സമ്പ്രദായ ഭജനയിൽ നൽകിയിരിക്കുന്നത് .

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top