ബിജോയ് ചന്ദ്രൻ അനുസ്മരണം നടത്തി


ഇരിങ്ങാലക്കുട :
യുവ വ്യവസായിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനും പ്രശസ്ത സിനിമാ- സീരിയൽ നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അനുസ്മരണം സമ്മേളനം നടത്തി. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. നടന്മാരായ അരുൺ ഘോഷ്, കലാഭവൻ ഫൈസൽ, എസ്എൻഡിപി യോഗം താലൂക്ക് സെക്രട്ടറി പി.കെ.പ്രസന്നൻ, കെ.വി.കണ്ണൻ, ഷൈജോ ഹസൻ, വിജയ് ഹരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top