പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് ഒരു നാടിന്‍റെ സ്വത്വം തിരിച്ചറിയൽ: ബാലചന്ദ്രൻ വടക്കേടത്ത്

ഇരിങ്ങാലക്കുട : പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് ഒരു നാടിന്‍റെ സ്വത്വം തിരിച്ചറിയലാണെന്ന് പ്രശ്സ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. നിശാഗന്ധി ഇരിങ്ങാലക്കുട മാന്വലിന്റെ വിതരണോൽഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ അതിതീവ്രമായി വളച്ചൊടിക്കുന്ന പുതിയ കാലത്ത് ഇരിങ്ങാലക്കുട മാന്വൽ നിർവ്വഹിച്ചത് ഒരു വലിയ പ്രതിരോധ ധർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവി പി.എൻ.സുനിലിന് മാന്വലിന്റെ ആദ്യ കോപ്പി നൽകി പ്രൊ.കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ വിതരണോൽഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. എം.എസ്.അനിൽകുമാർ അധ്യക്ഷനായിരുന്നു. മാന്വൽ എഡിറ്റർ ജോജി ചന്ദ്രശേഖരൻ ആമുഖപ്രഭാഷണം നടത്തി. പി.എൻ.സുനിൽ ‘ഇരിങ്ങാലക്കുട’ എന്ന കവിത അവതരിപ്പിച്ചു. ഡോ. പി. ഹരിശങ്കർ, അശോക് കുമാർ ദേശു, ബിജു ചന്ദ്രശേഖരൻ, പി.എസ്.ജിത്ത് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച പ്രഗൽഭരായ വ്യക്തികളെയും മൺമറഞ്ഞ മഹത് വ്യക്തികളുടെ ഓർമ്മകളെയും ചടങ്ങിൽ ആദരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top