ഇ-മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വഴി വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യ മുക്ത ജില്ലയാകുന്നതിനായി തൃശൂർ ജില്ലാ ഭരണകൂടവും ഇരിങ്ങാലക്കുട നഗരസഭയുമായി ചേർന്ന് ഫെബ്രുവരി 13, 14, 15 തീയ്യതികളിൽ നഗരസഭാ പരിധിയിൽ വരുന്ന വാർഡുകളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ ( ഇലക്ടോണിക്സ്, ഇലക്ട്രിക്ക്, ഹസാർഡസ് മാലിന്യങ്ങൾ) ഹരിത കർമ്മ സേനാംഗങ്ങൾ വഴി വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു. ഇതു കൂടാതെ മേൽ ദിവസങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും മേഖലാഓഫീസിലും ഇ-മാലിന്യങ്ങൾക്കായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രത്യേകം കളക്ഷൻ സെന്ററുകളും ഏർപ്പാടാക്കുന്നു. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അഭ്യർത്ഥിച്ചു

Leave a comment

Top