ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25 -ാമത് സ്കൂൾ വാർഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25-മത് സ്കൂൾ വാർഷികവും രക്ഷാകർത്തൃ ദിനവും കേരള സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജനറൽസെക്രട്ടറി ഇന്ദിര രാജൻ ഉദ്ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് മുൻസിപ്പൽ കൗൺസിലർ സുജ സജീവ്കുമാർ എസ് എം സി ചെയർമാൻ അഡ്വ. കെ ആർ അച്യുതൻ, എസ് എൻ എസ് വൈസ് ചെയർമാൻ എ. എ ബാലൻ, പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദ ബാബു, സെക്രട്ടറി എ കെ ബിജോയ്, ട്രഷറർ എം വി ഗംഗാധരൻ, വൈസ് പ്രസിഡണ്ട് പി കെ പ്രസന്നൻ, ജോയിൻറ് സെക്രട്ടറി ജ്യോതിഷ് കെ യു, മാനേജർ എം എസ് വിശ്വനാഥൻ, എം കെ അശോകൻ, പിടിഎ പ്രസിഡണ്ട് റിമ പ്രകാശ്, മാതൃസമിതി പ്രസിഡണ്ട് ഷീജ കണ്ണൻ, കെ ജിഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ നിഷ ജിജോ, സ്കൂൾ ലീഡർ അഞ്ചു ഗോപിനാഥ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ അധ്യയനവർഷം വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മാനേജ്മെൻറ് ഉപഹാരങ്ങൾ നൽകി. ഒപ്പം 15 വർഷത്തോളം സേവനമനുഷ്ഠിച്ച അധ്യാപക അനദ്ധ്യാപകരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top