കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ പഞ്ചാരിമേളം അരങ്ങേറ്റം

ഇരിങ്ങാലക്കുട : പ്രസിദ്ധ മേള വിദ്വാൻ കലാമണ്ഡലം ശിവദാസിന്റെ കീഴിൽ അഭ്യസനം പൂർത്തിയാക്കിയ 26 കലാകാരന്മാരുടെ മേളം 9-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6:30ന് കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ അരങ്ങേറും. ഹൃഷികേശ് സുധാമൻ, സാഗർ , ശ്രീ ഭരത്, അക്ഷിത്ത്, ശ്രീകർ, രാജേന്ദ്രൻ കുഞ്ഞുകുട്ടൻ കണിമംഗലം, അഭിഷേക്, ശ്രീരാഗ്, അഭിനവ് മേനോൻ, അദ്വൈത് വർമ്മ, ജിത്തു കണ്ണൻ, അനന്തകൃഷ്ണൻ, ദിൽജിത്ത്, അഭിനവ് കൃഷ്ണ, അമൽ നന്ദകുമാർ, സജിൽ, അർജ്ജുൻ, ഫെബിൻ രവീന്ദ്രൻ, നവനീത്, രോഹിത്ത് സുന്ദർ, വിഷ്‌ണു, നവനീത് ചെട്ടിപ്പറമ്പ്, അക്ഷയ് ജയൻ, ജോഷ്വൽ, അമർനാഥ്, എന്നീ കലാകാരന്മാരാണ് അരങ്ങേറ്റത്തിൽ പങ്കെടുക്കുന്നത്.

മേളത്തിന് അനുഗ്രഹവർഷം ചൊരിയുവാൻ വൈദിക ശ്രേഷ്ഠർ ക്ഷേത്രംതന്ത്രി പ്രമുഖ പ്രമാണികളായ പത്മശ്രീ പെരുവനം കുട്ടൻമാരാർ രാമൻകുട്ടിനായർ കണിയാംപറമ്പിൽ മണിനായർ ചന്ദ്രൻ നായർ പെരുവനം മുരളി പിഷാരടി ക്ഷേത്ര ഭരണസമിതി അംഗങ്ങൾ എന്നിവരും എത്തിചേരും

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top