മുരിയാട് എ.യു.പി.എസ് സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം നടത്തി

മുരിയാട് : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്ത്തല പഠനോത്സവം എ.യു.പി.എസ് മുരിയാട് സ്‌കൂളില്‍ നടന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണം നടത്തി. ഹലോ ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനവും നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ജസ്റ്റിന്‍ ജോര്‍ജ്ജ്, ശാന്ത മോഹന്‍ദാസ്, സി.ആര്‍.സി.സിമാരായ ബിന്ദു.ജി.കുട്ടി, അനൂപ് , പ്രധാനാധ്യാപിക സുബി എം.വി, പി.ടി.എ പ്രസിഡന്റ് സിന്ധു വിനോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ പഠനനേട്ടങ്ങള്‍ പ്രൗഢഗംഭീരമായി അവതരിപ്പിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top