ഇരിങ്ങാലക്കുട മാന്വൽ വിതരണോദ്ഘാടനം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രവും ജീവിതവും സമഗ്രമായി അടയാളപ്പെടുത്തുന്ന ഇരിങ്ങാലക്കുട മാന്വലിന്റെ വിതരണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ടൗൺഹാളിൽ കെ യു അരുണൻ മാസ്റ്റർ കവി പി എൻ സുനിലിന് നൽകി നിർവഹിക്കും. മാന്വൽ ചെയർമാൻ അഡ്വക്കേറ്റ് എം എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും. ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണവും ഡോക്ടർ പി ഹരിശങ്കർ പ്രഭാഷണവും നിർവഹിക്കും.

ഹൈദരാബാദ് തിയ പബ്ലിക്കേഷൻ ചെയർമാൻ അശോക് കുമാർ ദേശു, സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചന്ദ്രൻ, നഗരസഭ ചെയർമാൻ നിമ്യ ഷിജു, കവി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും എഡിറ്റർ ജോജി ചന്ദ്രശേഖരൻ ആമുഖപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തി കടന്നുപോയ മനുഷ്യരുടെ സ്മരണയും സാമൂഹിക സാംസ്കാരിക ജീവിതത്തിൽ നിർണായക സംഭാവനകളർപ്പിച്ച മനുഷ്യരെയും ചടങ്ങിൽ ആദരിക്കും. ആയിരത്തിമുന്നൂറ്റി എൺപത്തി നാലു പേജിൽ ഹാഫ് സൈസിൽ നേച്ചുറൽ ഷെയ്ഡ് പേപ്പറിൽ ബഹുവർണ പേജ്കളിലായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത് പതിനായിരത്തിലേറെ ചിത്രങ്ങളും വിവരങ്ങളും മാന്വലിൽ ഉൾ കൊള്ളിച്ചിട്ടുണ്ട്

Leave a comment

Top