ഐശ്വര്യമണിയിലൂടെ തരണനെല്ലൂർ കോളേജിന് യൂണിവേഴ്സിറ്റി തലത്തിൽ കന്നി ഒന്നാം റാങ്ക്

ഇരിങ്ങാലക്കുട : തരണനെല്ലൂർ കോളേജിലെ ഐശ്വര്യമണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി . ഫുഡ് ടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് ആരംഭിച്ചു ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നെത്തിയ റാങ്ക് ക്യാമ്പസ്സിനു ആവേശമായി. ഫുഡ് ടെക്നോളജിയുടെ രണ്ടാം ബാച്ചിൽ തന്നെ റാങ്ക് ലഭിച്ചത് വളരെ ആഹ്ലാദമുണ്ടാക്കുന്നതാണെന്നു പ്രിൻസിപ്പൽ പ്രൊ.അഹമ്മദ്, മാനേജർ കെ പി .ജാതവേദൻ, എന്നിവർ പ്രതികരിച്ചു. പാലക്കൽ വെളിയന്നൂർ വീട്ടിൽ മണിയുടെയും,ജയന്തി മണിയുടെയും മകളായ ഐശ്വര്യമണിക്കു ഉപരിപഠനത്തിനു ന്യൂസിലൻഡിലെ പ്രശസ്തമായ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചു .

Leave a comment

  • 583
  •  
  •  
  •  
  •  
  •  
  •  
Top