ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ അന്താരാഷ്ട്ര ശില്പശാല നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ ബയോടെക്‌നോളജി ഡിപ്പാർട്ട്മെന്റിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ശില്പശാല നടത്തി. അമേരിക്കയിലെ ക്രെയ്റ്റൻ യൂണിവേഴ്സിറ്റിയിൽ സീനിയർ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് ഫെല്ലോ ആയ ഡോ. ഫിനോഷ് ജി തങ്കം ഉദ്‌ഘാടനം ചെയ്തു.

അസ്ഥി മാംസ – പേശി രോഗാവസ്ഥയായ ടെൻഡനോപതിയെക്കുറിച്ചും ടിഷ്യു എഞ്ചിനിയറിങ്ങിലൂടെ ഇതെങ്ങനെ പരിഹരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ആധുനിക
ശാസ്ത്ര ഗവേഷണത്തിന് മുതൽകൂട്ടായ ഈ കണ്ടുപിടുത്തം ഭാവിയിൽ സമാനമായ മറ്റു രോഗാവസ്ഥകൾക്കും ഒരു പരിഹാരം ആകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന സംവാദത്തിൽ തന്റെ ഗവേഷണ നിരീക്ഷണങ്ങൾ വിദ്യാർത്ഥിനികളിലെ ഗവേഷണത്വരയെ പ്രചോദിപ്പിക്കുകയും ചെയ്തു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top