ബസ് സ്റ്റാൻഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണവുമായി സേവാഭാരതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് കൂടൽമാണിക്യം റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ ആര്യവേപ്പ് മരത്തിനു താഴെ സേവാഭാരതി ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണം ഏർപ്പെടുത്തി. ആയതിന്റെ ഉദ്ഘാടന കർമ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം .സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ ബിജിൽ, രാഗേഷ്, ഷിബു, അനീഷ്, ബൈജു ശാന്തി എന്നിവർ പങ്കെടുത്തു.

Leave a comment

Top