ബി.ആര്‍.സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഞ്ചായത്തുതല പഠനോത്സവങ്ങള്‍ക്ക് തുടക്കം

കാട്ടൂർ : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠനോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാട്ടൂര്‍ പഞ്ചായത്തുതല പഠനോത്സവം സെന്‍റ് ജോര്‍ജ്ജ് സി.യു.പി.എസ് കരാഞ്ചിറയില്‍ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷീജ പവിത്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.രമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണം നടത്തി.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍, വിദ്യാലയത്തിലെ പ്രധാനാധ്യാപിക സി.റൂബി, പി.ടി.എ പ്രസിഡന്‍റ് , എം.പി.ടി..എ പ്രസിഡന്‍റ് എന്നിവര്‍ സംസാരിച്ചു.   കുട്ടികളുടെ പഠനാനുഭവങ്ങള്‍ സമൂഹവുമായി പങ്കുവെയ്ക്കുന്ന പഠനോത്സവത്തില്‍ നിരവധി രക്ഷിതാക്കളും പങ്കാളികളായിരുന്നു. തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനോത്സവ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു.

Leave a comment

Top