കണ്ടംകുളത്തി ടൂർണമെന്റിനു തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ 58-ാംമത് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി. എൽ തോമസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ടൂർണമെന്റ് ആരംഭിച്ചു. മത്സരങ്ങൾ ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ഉദ്ഘടാനംചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു പോൾ ഊക്കൻ, മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞപ്പിള്ളി ,അഡ്വ. ടി. ജെതോമസ് ,പയസ് കണ്ടംകുളത്തി , ജോൺ ഫാൻസിസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.

ആദ്യ മത്സരത്തിൽ ശ്രീവ്യാസ കോളേജ് വടക്കാഞ്ചേരിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ വിജയികളായ ശ്രീശങ്കര യൂണിവേഴ്സിറ്റി കാലടി പരാജയപ്പെടുത്തികൊണ്ട് ക്വർട്ടർ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ ദേവഗിരി കോളേജ് കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു പരാജയപ്പെടുത്തി കൊണ്ട് എംപിസ്ൻ കോളേജ് ഷൊർണുർ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു,

മൂന്നാം മത്സരത്തിൽ സെന്റ്. തോമസ് കോളേജ് ത്രിശൂർ നിർമല കോളേജ് മൂ വാറ്റുപുഴയെ പരാജയപ്പെടുത്തി ആതിഥേയരായ ക്രൈസ്റ്റ്കോളേജ് എം ഇസ് കോളേജ് മണ്ണാർകാടിനെ പരാജയെടുത്തി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. എം.ഇസ് കോളേജ് മമ്പാട് ശ്രീകൃഷ്ണ കോളേജ് എം ഗുരുവായൂരിനെയും എംഡി കോളേജ് പ ഴഞ്ഞിയും ഇഎംഇ എ കോളേജ് കൊണ്ടോട്ടിയെയും പറഞ്ഞയെടുത്തി കൊണ്ട് അടുത്ത റൗണ്ടിലേക്കുള്ള എൻട്രി നേടികഴിഞ്ഞു .ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ തുടങ്ങും

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top