കണ്ടെയ്നറുകളെ ആധുനിക വാസസ്ഥലമാക്കി വജ്ര


ഇരിങ്ങാലക്കുട : സ്വന്തം വ്യവസായ സ്ഥാപനത്തിലെ ജീവനക്കാർക്കായി ആധുനിക വാസസ്ഥലം ഒരുക്കാൻ വജ്ര കണ്ടെത്തിയത് തങ്ങളുടെ ഉൽപ്പനങ്ങൾ ഭൂഖണ്ഡങ്ങൾ കടത്തിവിടുന്ന കണ്ടെയ്നറുകളെ. ഇരിങ്ങാലക്കുട കോണത്തുകുന്നിലെ പ്രമുഖ റബ്ബർ അധിഷ്ഠിത ബഹിരാകാശ, പ്രതിരോധ മേഖലയിലെ ഉൽപ്പന്ന നിർമ്മാതാക്കളായ വജ്ര റബ്ബർ പ്രോഡക്ട്സിലെ 64 ജീവനക്കാർ ഇപ്പോൾ കമ്പനിയുടെ സമീപത്തു താമസിക്കുന്നതും വിശ്രമിക്കുന്നത്തും ശീതികരിച്ച കണ്ടെയ്നർ ഹൗസുകളിലാണ് . ഉപയോഗശൂന്യമായതും , മറ്റു അനുബന്ധ വസ്തുക്കളിൽനിന്നും എങ്ങിനെ എല്ലാ സൗകര്യങ്ങളുമുള്ള ഷെൽട്ടർ ആദായകരമായി ഉണ്ടാക്കാമെന്ന് ഇതിലൂടെ വജ്ര വിജയകരമായി തെളിയിച്ചു.

എട്ടു പേർക്കാണ് ഒരു കണ്ടെയ്നറിൽ എല്ലാ സൗകര്യങ്ങളോടും കൂടെ താമസസൗകര്യം. രണ്ടു നിലകളിലായി എട്ടു ബെഡ്, എയർ കണ്ടീഷണർ, എൽ.ഈ.ഡി വെളിച്ച സംവിധാനങ്ങൾ, മൊബൈൽ ചാർജറുക്കൾ, വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനായി ലോക്കർ സംവിധാനങ്ങൾ, വിട്രിഫൈഡ് ഫ്ളോറിങ്, പുറം കാഴ്ചകൾക്കായി ബാൽക്കണികൾ, മഴയിൽനിന്നും കഠിനമായ വെയിലിൽനിന്നും രക്ഷനേടാൻ ഡബിൾ റൂഫിങ് ഷെൽട്ടർ സംവിധാനം എന്നിവ എല്ലാം ഇതിൽ ഉൾപ്പെടിത്തിയിട്ടുണ്ട്. ക്യൂബ് ഫോമിലാണ് എട്ട് കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുള്ളത് . താഴെയും മുകളിലുമായി നാലെണ്ണം വീതം. ഇതിനു പുറമെ കോമൺ ബാൽക്കണിയും സ്റൈർക്കേസും വാക് ഏരിയയും. താമസ്സക്കാർക്ക് സമീപം തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ബാത്ത് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, വാഷിംഗ് മെഷീൻ, മറ്റു അനുബന്ധ കാര്യങ്ങൾ എന്നിവയും ഒരിക്കിയിട്ടുണ്ട്. കഠിനമായ ജോലി അന്തരീക്ഷത്തിൽനിന്നും തിരിച്ചെത്തുന്ന ജീവനക്കാർക്കായി സൗജന്യമായി ശീതികരിച്ച ഇത്തരം താമസസൗകര്യം ഒരുക്കിയതിൽ ജീവനക്കാരും സന്തോഷത്തിലാണ്.

വജ്ര റബ്ബർ പ്രോഡക്ട്സിലെ മാനേജിങ് ഡയറക്ടർ സചിന്ദ്രനാഥ് പി എസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശബരീനാഥ് ജി, മാർക്കറ്റിങ് ഡയറക്ടർ കണ്ണൻ പി എസ് , പ്രൊഡക്ഷൻ ഡയറക്ടർ പ്രശാന്ത് പി എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ പുതിയതരം ലിവിങ് കോൺസെപ്റ് യാഥാർഥ്യമാക്കിയത്. ഇവരുടെ ആഗ്രഹപ്രകാരം പ്രശാന്തിന്റെ ഭാര്യകൂടിയായ മഡ്ബ്രിക്‌സിലെ പ്രമുഖ ആർകിടെക്ട് സൂര്യ പ്രശാന്താണ് ഇത്തരം ഒരു ആശയം ഡിസൈൻ ചെയ്തു നിർമ്മിച്ചെടുത്തത്. കുറഞ്ഞചിലവിൽ ഇത്രയും ആധുനിക സൗകര്യങ്ങളോടും മെച്ചപ്പെട്ട താമസ അന്തരീക്ഷവും നൽകുന്ന ഈ വാസസ്ഥലം കണ്ടു മനസിലാക്കാൻ ഇപ്പോൾ തന്നെ പലരും എത്തി തുടങ്ങിയിട്ടുണ്ട്.

Leave a comment

  • 178
  •  
  •  
  •  
  •  
  •  
  •  
Top