സിവിൽ സർവീസസ് പഠിതാക്കൾക്കായി വിദ്യാസാഗരം

ഇരിങ്ങാലക്കുട : ജില്ലയിലെ സിവിൽ സർവീസസ് പഠിതാക്കൾക്കായി ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ.എ.എസ്. അക്കാഡമി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 43 മത് എഡിഷനിൽ തൃശൂർ ജില്ലാ ജി എസ് ടി & സെൻട്രൽ ടാക്സ് അസി. കമ്മീഷണർ കിരൺ ഐ.ആർ.എസ് പങ്കെടുത്തു. തുടർന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. എങ്ങിനെയായിരിക്കണം സിവിൽ സർവീസ് പരീക്ഷകളുടെ തയ്യാറെടുപ്പ് എന്ന വിഷയത്തിൽ ക്ലാസ് നൽകുകയും ചെയ്തു. ചടങ്ങിൽ വിവേകാനന്ദ ഐ.എ.എസ്. അക്കാഡമി ഡയറക്ടർ എം ആർ മഹേഷ് , ആന്റോ പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.

Leave a comment

Leave a Reply

Top