നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 84-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 84-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും മാതൃസംഗമവും സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. തൃശ്ശൂർ എംപി സി എൻ ജയദേവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വാർഡ് കൗൺസിലർ സന്തോഷ് ബോബൻ അധ്യക്ഷതവഹിച്ചു. അഡ്വ തോമസ് ഉണ്ണിയാടൻ വിശിഷ്ടാതിഥിയായിരുന്നു. പഠന കലാകായികരംഗങ്ങളിൽ സംസ്ഥാനതല വിജയികൾക്ക് മാനേജർ രുക്മിണി രാമചന്ദ്രൻ , വി പി ആർ മേനോൻ, പിടിഎ പ്രസിഡണ്ട് സന്തോഷ് കെ എസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ കലാഭവൻ ബിജു ഉദ്ഘാടനം ചെയ്തു. ഈവർഷം വിരമിക്കുന്ന അധ്യാപകരായ പ്രിൻസിപ്പാൾ മിനി സി, കമലം കെ, എൻ കെ രമാദേവി, വി കെ റോസി, ഗിരിജാദേവി, കെ ശൈലജ അധ്യാപകനായ കെ മോഹനൻ എന്നിവർ മറുപടി പ്രസംഗവും നടത്തി. ഹെഡ്മിസ്ട്രസ് ഷീജ വി സ്വാഗതവും സീനിയർ ഹയർ സെക്കൻഡറി അധ്യാപക ലിഷ ബീവി നന്ദിയും പറഞ്ഞു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top