എ.ഐ.വൈ.എഫ് കാറളം മേഖല സമ്മേളനം നടത്തി

കാറളം : എ.ഐ.വൈ.എഫ് കാറളം മേഖല സമ്മേളനം കിഴുത്താണി കെ.കെ ഭാസ്ക്കരൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്നു. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സിദ്ധി ദേവദാസ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് ബൈജു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് എ.എസ് ബിനോയ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം സുധീർദാസ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷംല അസീസ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി.എസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മേഖല സെക്രട്ടറിയായി സിദ്ധി ദേവദാസിനേയും പ്രസിഡന്റായി ഷാഹിലിനേയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top