നൂറ്റൊന്നംഗസഭ റിപ്പബ്ലിക് ദിന പ്രസംഗമത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തിൽ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി.മോഹനൻ നിർവ്വഹിച്ചു. സഭാ ചെയർമാൻ ഡോ.ഇ പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ എം.സനൽകുമാർ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഇൻ ചാർജ് കെ ഹരി, സഭാ വൈസ് ചെയർമാൻ പി.കെ.ശിവദാസ് , പ്രോഗ്രാം കൺവീനർ പ്രസന്ന ശശി ,സർഗ്ഗസഭ കൺവീനർ എം .എൻ.തമ്പാൻ മാസ്റ്റർ, എൻ.നാരായണൻകുട്ടി മാസ്റ്റർ, എൻ ശിവൻകുട്ടി, എന്നിവർ സംസാരിച്ചു.

മത്സര വിജയികൾക്ക് ഇരിങ്ങാലക്കുട സബ് ജഡ്ജി ജോമോൻ ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ശിവപ്രിയക്കും രണ്ടാം സമ്മാനം ഹരിമുരളിക്കും മൂന്നാം സമ്മാനം ആദം റഫീക്കിനും ലഭിച്ചു. സീനിയർ വിഭാഗത്തിൽ അനന്തകൃഷ്ണൻ, അശ്വിൻ കെ സുനിൽ , അഗ്രിയ ജോയ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top