പരാതികൊടുത്ത വൈരാഗ്യത്തിൽ വിധവയായ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ


കല്ലേറ്റുംകര :
വിധവയായ സ്ത്രീയെ വീട്ടിൽകയറി ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ താഴേക്കാട് കുണ്ടുപാടം പാലക്കൽ വീട്ടിൽ നിജിൽനെ (26) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ പേരിൽ നിജിൽനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത വൈരാഗ്യത്തിലാണ് താഴെക്കാട് സ്വദേശിയായ സ്ത്രീയെ യുവാവ് കഴിഞ്ഞ ആഴ്ച രാത്രി വീട്ടിൽ കയറുകയും ആക്രമിക്കുകയും മാനഹാനി വരുത്തുകയും വീട്ടുപകരണങ്ങൾ തല്ലിപ്പൊളികയും ചെയ്തത്. പരിക്ക് പറ്റിയ സ്ത്രീ ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആളൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വിവി വിമൽ, എ എസ് ഐ സി.കെ. സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ജസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a comment

  • 42
  •  
  •  
  •  
  •  
  •  
  •  
Top