ഇരിങ്ങാലക്കുട : മാതൃഭാഷയെയും കേരളീയ ആചാര അനുഷ്ഠാനങ്ങളെയും ആഴത്തില്‍ അറിയുവാനായി നാഗാരാധനയും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയ നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക പി എസ് രാധയെ സ്നേഹോപഹാരം നല്കി ആദരിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനം പ്രശസ്ത സാഹിത്യക്കാരന് അഷ്ടമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എസ് സന്തോഷ് അധ്യക്ഷത വഹിച്ചു. കെ യു അരുണന് എം .എല്‍ .എ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ അരവിന്ദാക്ഷന് , മാനേജര്‍ രുഗ്മണി രാമചന്ദ്രന്, പ്രിന്‍സിപ്പാള്‍ സി മിനി, പ്രധാനാധ്യാപിക ഷീജ വി ,വി പി ആര് മേനോന് , കെ കമലം , എം വി കാഞ്ചന, കെ ജയലക്ഷ്മി ,എന്നിവര്‍ സംസാരിച്ചു.
Leave a comment