അവിട്ടത്തൂർ എൽ ബിഎസ് എം ഹയർസെക്കൻഡറി സ്കൂളിൽ ഏകദിന ചെറുകഥാ ശില്പശാല ശനിയാഴ്ച

അവിട്ടത്തൂർ :  അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ശനിയാഴ്ച ഏകദിന ചെറുകഥാ ശില്പശാല സംഘടിപ്പിക്കുന്നു. പ്രൊഫസർ കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഡോ. കെ പി ജോർജ്ജ് അധ്യക്ഷത വഹിക്കും. അഷ്ടമൂർത്തി മുഖ്യപ്രഭാഷണം നടത്തുന്നു. ഡോക്ടർ സി രാവുണ്ണി, “വായനയുടെ ആസ്വാദന തലങ്ങൾ”, ഡോ. എം എൻ വിനയകുമാർ, “കഥാരചനയുടെ കാണാപ്പുറങ്ങൾ”, ഡോക്ടർ കെ പി ജോർജ്, “മാനവികതയുടെ പുതിയ കഥാമുഖം” എന്നിവയെ കുറിച്ച് ക്ലാസ്സെടുക്കുന്നു. തുടർന്ന് കഥാവതരണവും അവലോകനവും നടക്കുന്നു. വൈകീട്ട് 3 30 ന് സമാപന സമ്മേളനം വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ ഉദ്ഘാടനം നിർവഹിക്കുമെന്നും കെ എൽ ജോസ് അധ്യക്ഷത വഹിക്കുമെന്ന് പുരോഗമന കലാസാഹിത്യസംഘം ചെയർമാൻ ഡോക്ടർ കെ പി ജോർജ്, സ്വാഗതസംഘം കൺവീനർ പി ഗോപിനാഥൻ, ട്രഷറർ ഇ എം നന്ദനൻ എന്നിവർ അറിയിച്ചു

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top