ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. രണ്ടു വിദ്യാലയങ്ങളിലെ മികവുകള്‍ ദൃശ്യാനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്ന പരിപാടിയാണ് ട്വിന്നിംഗ്. ആദ്യ ഘട്ടം എന്ന നിലയില്‍ മാടായിക്കോണം ജി.യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും കാറളം എ.എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ച് മികവുകള്‍ പങ്കുവച്ചു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി നടന്ന സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു

യോഗത്തില്‍ കാറളം സ്‌കൂളിലെ പി.ടി.എ പ്രസിഡന്‍റ് ചിന്ത സുഭാഷ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍ ഉപഹാരം നല്‍കി സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ഫ്രാന്‍സീസ് മാസ്റ്റര്‍, ഷമീര്‍, രണ്ട് വിദ്യാലയങ്ങളിലേയും പ്രധാനാധ്യാപികമാര്‍ പി.ടി.എ, ഒ.എസ്.എ, എം.പി.ടി.എ, വിദ്യാലയവികസന സമിതി പ്രസിഡന്റുമാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായ ഡിറ്റി ടോം, ബിജു. ടി.എം എന്നിവര്‍ സംസാരിച്ചു. സ്വീകരണ സമ്മേളനത്തിനുശേഷം വിവിധ വിഷയാടിസ്ഥാനത്തിലുള്ള പ്രദര്‍ശനങ്ങള്‍, പരീക്ഷണങ്ങള്‍, മികവവതരണങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടന്നു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top