ക്രൈസ്റ്റ് കോളേജിൽ ദ്വിദിന ദേശിയ സെമിനാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും 32 വർഷങ്ങൾക്കുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രൊഫ. വി പി ആന്റോയെ ആദരിക്കുന്നതിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന ദ്വിദിന ദേശിയ സെമിനാർ അന്താരാഷ്ട്ര ജ്യോതി ശാസ്ത്രജ്ഞൻ ഡോ. ജോ. ജേക്കബ് ഉദ്‌ഘാടനം ചെയ്തു. അടുത്ത കാലത്ത് കണ്ടുപിടിച്ച സരസ്വതി സൂപർ ക്ലസ്റ്റിന്റെ ഗവേഷക അംഗമായിരുന്നു ഡോ. ജോ ജേക്കബ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോജക്റ്റുകൾ ചെയേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഹർത്താലുകൾ മൂലം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന അദ്ധ്യയന ദിന നഷ്ടങ്ങളെ ചെറുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, വകുപ്പ് തലവൻ പ്രൊഫ് വി പി ആന്റോ, ഡോ ജയ്‌സിംഗ് തങ്കരാജ് എന്നിവർ സംസാരിച്ചു. ഇലക്ട്രോ മാഗ്നറ്റിക്ക് മെറ്റിരിയൽസ്, സെൻസേർസ് എന്നി വിഷയങ്ങളിൽ 28 – ഓളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കുന്നു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top