നൂറ്റൊന്നംഗസഭ റിപ്പബ്ലിക്ക് ദിന പ്രസംഗ മത്സരം ഞായറാഴ്ച

ഇരിങ്ങാലക്കുട : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി 27-ാം തിയ്യതി ഞായറാഴ്ച രാവിലെ ഒൻമ്പത് മണിക്ക് കാരുക്കുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സർഗ്ഗസഭ റിപ്പബ്ലിക്ക് ദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി.മോഹനൻ ഉദ്‌ഘാടനം നിർവ്വഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം ഇരിങ്ങാലക്കുട സബ് ജഡ്ജ് ജോമോൻ ജോണും നിർവഹിക്കും.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top