കുഴിക്കാട്ടുകോണം ചക്രാസിംഹാസനേശ്വരി സന്നിധിയിൽ മഹാഗണപതി ഹോമവും ശ്രീചക്രപൂജയും 27ന്

കുഴിക്കാട്ടുകോണം : കുഴിക്കാട്ടുകോണം ചക്രാസിംഹാസനേശ്വരി സന്നിധിയിൽ (ചേരിക്കാട്ടുമന) മഹാഗണപതി ഹോമവും ചക്രപൂജയും ജനുവരി 27ന് ഞായറാഴ്ച നടത്തുന്നു. അന്ന് രാവിലെ 5 മണി മുതൽ ഗണപതിഹോമവും 7 മണി മുതൽ ശ്രീചക്രപൂജയും. 9 മണിക്ക് ദേവിയെ സ്വീകരിച്ചാനയിക്കുന്നു.

12 മണിക്ക് സമർപ്പണം തുടർന്ന് പ്രസാദ വിതരണം , പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് ചേരിക്കാട്ടുമന , കുഴിക്കാട്ടുകോണം നാരായണൻ നമ്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾക്കും മുൻകൂട്ടി ബുക്ക് ചെയ്യാൻ : 9446787821

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top