ലയൺസ്‌ സ്പെഷ്യൽ ഒളിംപിക്സ് 26ന്

ഇരിങ്ങാലക്കുട : ലയൺസ്‌ ഡിസ്ട്രിക്റ്റ് 318 ഡി യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ശനിയാഴ്ച ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ ലയൺസ്‌ സ്പെഷ്യൽ ഒളിംപിക്സ് സംഘടിപ്പിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, എന്നി ജില്ലകളിൽ നിന്നും 1200 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ചടങ്ങ് ലയൺസ്‌ ഡിസ്ട്രിക്റ്റ് ഗവർണർ എൽ എൻ. ഇ ഡി ദീപക്ക് പി എം ജെ എഫ് ഉദ്‌ഘാടനം നിർവ്വഹിക്കും. ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ പോൾ തോമസ് മാവേലി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.


ഡിസ്ട്രിക്റ്റ് പോലീസ് ചീഫ് എം കെ പുഷ്ക്കരൻ ഐ പി എസ്, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ്, ലയൺസ്‌ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി എൽ എൻ വി എ തോമാച്ചൻ പി എം ജെ എഫ്, വൈസ് ഡിസ്ട്രിക്ക്റ്റ് ഗവർണർമാരായ എൽ എൻ എം. ഡി ഇഗ്‌നേഷ്യസ് പി എം ജെ എഫ്, എൽ എൻ സജു പാത്താടൻ പി എം ജെ എഫ്, ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് പ്രസിഡന്റ് എൽ എൻ ഫ്രാൻസിസ് ജോൺ കണ്ടംകുളത്തി, പ്രോഗ്രാം കൺവീനർ എൽ എൻ ബിജു ജോസ് കൂനൻ, കൃഷ്‌ണാനന്ദ ബാബു എന്നിവർ സന്നിഹിതരായിരിക്കും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ പോലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐ പി എസ് സമ്മാനദാനം നിർവ്വഹിക്കും.

പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ എൽ എൻ വി എ തോമാച്ചൻ, പോൾ തോമസ് മാവേലി, ബിജു കൂനൻ, തോമസ് കാളിയങ്കര, അഡ്വ. എം സി എംസൻ, കെ എൻ സുബാഷ്, ജോസ് തെക്കേത്തല എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top