ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്ക്കാരം കലാമണ്ഡലം ഗോപാലകൃഷ്ണന് 26ന് സമർപ്പിക്കും

ഇരിങ്ങാലക്കുട : ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്ക്കാരം കലാമണ്ഡലം ഗോപാലകൃഷ്ണന് ലഭിച്ചു. അമിതസംഗീതത്തിന്‍റെ പിറകെ പോകാതെ അഭിനയസംഗീതത്തിന്‍റെ ശുദ്ധി കാത്തു സൂക്ഷിക്കുന്നവരിലാണ് ഗോപാലകൃഷ്ണന്‍റെ സ്ഥാനം. ചിട്ടപ്രധാന കഥകളിലും രാജസകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള കഥകളിലും അദ്ദേഹത്തിന്‍റെ പിൻപാട്ട് നടന്മാർക്ക് എന്നും പ്രചോദനമാണ്. താളബോധവും അക്ഷരസ്ഫുടതയും ഗോപാലകൃഷ്ണന്‍റെ കഥകളിപ്പാട്ടിനെ കൂടുതൽ വ്യക്തിത്വമുള്ളതാക്കുന്നു.

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ 26 ശനിയാഴ്ച നടക്കുന്ന കഥകളി ക്ലബ്ബിന്‍റെ 44-ാം വാർഷികസമ്മേളനത്തിൽ പ്രശസ്ത കഥകളി സംഗീതജ്ഞൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി കലാമണ്ഡലം ഗോപാലകൃഷ്‌ണന്‌ ഈ വർഷത്തെ ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്ക്കാരം സമർപ്പിക്കുമെന്നു കഥകളി ക്ലബ് പ്രസിഡന്റ് അഗ്നിശർമൻ, സെക്രട്ടറി കെ.വി ചന്ദ്രൻ എന്നിവർ അറിയിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top