പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കുക – പാസഞ്ചേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : തിരുനെൽവേലി , പാലക്കാട്, പാലരുവി (16791 – 16792) എക്പ്രസിനു ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്നു ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പലരുവിക്ക് ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്ന താത്കാലിക സ്റ്റോപ്പ് നിർത്തലാക്കി.

സ്ഥലം എം പി , എം എൽ എ, ഡിവിഷണൽ യൂസേഴ്സ് മെമ്പർ ഷാജുമോൻ വട്ടേക്കാട്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി. സ്ഥിരം സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് പ്രസിഡന്റ് ഷാജു ജോസഫ്, ബിജു പനകൂടൻ എന്നിവർ അറിയിച്ചു.

Leave a comment

Top