റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ആദ്യമായി മൊബൈൽ മാമ്മോഗ്രാം യൂണിറ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സ്പെഷ്യലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്‍ററിൽ മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് കൊണ്ടുവരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇരിങ്ങാലക്കുട മേഖലയിലെ നിവാസികൾക്ക് തികച്ചും സൗജന്യമായി സ്തനാർബുദ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമൃത ഹോസ്പിറ്റലിലെ വൈദ്യ സാങ്കേതിക വിദഗ്ധരെ ഡോ.രഞ്ജി ഓ റാഫേൽ നയിക്കുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് പോൾസൺ മൈക്കിൾ, സെക്രട്ടറി പ്രവീൺ തിരുപ്പതി, ടി ജി സച്ചിത്ത്, സുനിൽ ചെരടായി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9388396526 , 9447396526 .

Leave a comment

Top