വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട  : വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവവിദ്യാർഥികളായ അഞ്ചുപേരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ  നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ആദരിച്ചു.  പൂർവവിദ്യാർഥി സംഗമം റെക്ടറും മാനേജറുമായ ഫാദർ മാനുവൽ മേവട ഉദ്ഘാടനം ചെയ്തു.  പൂർവവിദ്യാർഥി സംഘടന പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷനായിരുന്നു.  സെക്രട്ടറി സിബി പോൾ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒഴിവുദിവസത്തെ കളി,  എസ് ദുർഗ്ഗ എന്നീ സിനിമകളുടെ നിർമ്മാതാവ്  ഷാജി മാത്യു,  ആഫ്രിക്കൻ രാജ്യമായ ഘാനയിലെ  വ്യവസായ പ്രമുഖൻ  ഡോ. ജോഷി വർക്കി,  ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ,   മാധ്യമ പ്രവർത്തകനായ പി പി ജെയിംസ്,  വിവിധ സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫസർ സി വി ഫ്രാൻസിസ് എന്നീ പൂർവ്വ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

ഡോൺ ബോസ്കോ അലുമിനി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ഫ്രാൻസൺ മൈക്കിൾ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ കുര്യാക്കോസ് ശാസ്താംകാല സ്വാഗതവും അലുംനി പ്രധിനിധി  വിൻസെന്റ് എം ഡി നന്ദിയും പറഞ്ഞു.  ചടങ്ങിനോടനുബന്ധിച്ച് നടന്ന  നീതു മനീഷ്  സംഘടിപ്പിച്ച തമ്പോല  മത്സരവും, പിങ്ക് ഫൈവ് വെസ്റ്റേൺ ട്രൂപ് മ്യൂസിക് നൈറ്റും പൂർവ വിദ്യാർത്ഥി സംഗമത്തിന് കൊഴുപ്പേകി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top