ഗവ. ഗേൾസ് ഹയർസെക്കണ്ടറി & വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 129-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കണ്ടറി & വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്‍റെ 129-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ നസ്സീർ, ഷൈനി പോൾ , ഓഫീസ് സ്റ്റാഫ് കല്യാണിക്കുട്ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളന ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ നിർവ്വഹിച്ചു. വാർഷികദിനാഘോഷം പട്ടുറുമാൽ ഫെയിം പ്ലേബാക്ക് സിംഗർ മുഹമ്മദ് നിസ്സാം ഉദ്‌ഘാടനം നിർവ്വഹിച്ചു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടൻ, വി എച്ച് എസ് സി പ്രിൻസിപ്പൽ ഹേന കെ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പ്യാരിജ എം, ഹെഡ്മിസ്ട്രസ്സ് രമണി ടി വി, സ്റ്റാഫ് സെക്രട്ടറി സി എസ് അബ്‌ദുൾ ഹഖ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a comment

Top