ഇന്ത്യയില്‍ ഭൂകമ്പസാധ്യത കൂടുതല്‍- ഡോ. പൂര്‍ണ്ണചന്ദ്ര റാവു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭാവിയില്‍ ശക്തമായ ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.പൂര്‍ണ്ണചന്ദ്ര റാവു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ജിയോളജി വിഭാഗം സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ സെമിനാറില്‍ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാലയന്‍ ഭ്രംശമേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂമികുലുക്കം 2004 ല്‍ സുമാട്രായില്‍ 9.1 തീവ്രതയോടെ രേഖപ്പെടുത്തി യിട്ടുള്ള ഭൂമികുലുക്കമാണ്. അതിന്റെ ഫലമായി പുറത്തുവന്ന വമ്പിച്ച തോതിലുള്ള ഊര്‍ജ്ജം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തുടര്‍ ഭൂചലനങ്ങള്‍ക്ക് വഴിവക്കാനിടയായി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ സുനാമി ഈ ഭൂകമ്പത്തിന്റെ അനന്തരഫലം ആയിരുന്നു. 1800 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ഗോഡ്വന പിളര്‍പ്പ് ഇന്ത്യന്‍ ഭൂഖണ്ഡത്തിന് സ്ഥാന ചലനം വരുത്തിയതായി പഠനങ്ങള്‍ തെളിയിച്ചതായി അദ്ദേഹം പറഞ്ഞൂ. സന്തുലിത വികസനവും ഭാവിയിലെ ഭൗമശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ച് രാജാരാമണ്ണ റിസര്‍ച്ച് ലബോറട്ടറി അഹമ്മദാബാദിലെ ഡോ.എ.കെ.സിംഗ്‌വിയും കാലാവസ്ഥയും സമുദ്രവും എന്ന വിഷയത്തെക്കുറിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവയിലെ ഡോ.എം.ആര്‍.രമേഷ് കുമാര്‍ എന്നിവര്‍ പ്രബന്ധഫങ്ങള്‍ അവതരിപ്പിച്ചു.

കൂടാതെ ഗവേഷണവിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങളും അവതരിപ്പിച്ചു. രാവിലെ നടന്ന ഉദ്ഘാടനസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. പോൾ ഊക്കൻ, ജർമ്മൻ ശാസ്ത്രജ്ഞൻ ഡോ. മാൻഫ്രഡ്‌ ഫ്രെഷൻ, ജിയോളജി വകുപ്പ് അദ്ധ്യക്ഷൻ ഡോ. ലിന്റോ ആലപ്പാട്ട്, മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാപ്പിള്ളി, പ്രൊഫ. അനു ജെ പൊന്നാർ എന്നിവർ സംസാരിച്ചു.

Leave a comment

Top