നവീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിര ഉദ്‌ഘാടനം ഞായറാഴ്ച

 

ഇരിങ്ങാലക്കുട : നവീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് മന്ദിര ഉദ്‌ഘാടനം ജനുവരി 20 ഞായറാഴ്ച രാവിലെ 8:30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. എം പി ജയദേവൻ സി എൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തൊഴിലുറപ്പു പദ്ധതിയിൽ 100 ദിവസം പണിയെടുത്ത തൊഴിലാളികളെ ആദരിക്കുന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ അംഗനവാടികൾക്കുള്ള ഗ്യാസ് സ്റ്റവ് വിതരണവും, വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ് ബ്ലോക്ക്തല ഫുട്‍ബോൾ പരിശീലനം പൂർത്തിയായവർക്ക് ജേഴ്സി വിതരണവും നടത്തുമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ, സെക്രട്ടറി ശ്രീജിത്ത് സി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top