യുവകലാസാഹിതി സാംസ്കാരിക യാത്ര 17ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയങ്ങള്‍ ഉയര്‍ത്തി യുവകലാസാഹിതി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സാംസ്കാരിക യാത്രക്ക് ജനുവരി 17ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകുന്നു. സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്കാരിക യാത്രക്ക് നേതൃത്വം നൽകുന്നു. നൽകുന്നു. ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തില്‍ കെ.വി. രാമനാഥന്‍, മാമ്പുഴ കുമാരന്‍, മീനാക്ഷി തമ്പാന്‍ എന്നിവരെ ആദരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ. സുധീഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം വേണുജി ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി.യും പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍. എ.യും മുഖ്യാതിഥികളായിരിക്കും.

സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി ഇ.എം. സതീശന്‍ വൈസ് ക്യാപ്റ്റനും , ട്രഷറര്‍ ടി.യു. ജോണ്‍സണ്‍ ഡയറക്ടറും, വനിതാ കലാസാഹിതി രക്ഷാധികാരി ഗീതാ നസീര്‍ കോ-ഓര്‍ഡിനേറ്ററുമായ സാംസ്‌ക്കാരികയാത്രയില്‍ കുരീപ്പുഴ ശ്രീകുമാര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, വയലാര്‍ ശരത്ത് ചന്ദ്രവര്‍മ്മ, എം.എം. സചീന്ദ്രന്‍, എ.പി. കുഞ്ഞാമു, ശാരദാ മോഹന്‍, കെ. ബിനു, വി. ആയിഷാ ബീവി, ഡോ. ഒ.കെ. മുരളീകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, പ്രൊഫ. എസ് . അജയന്‍, എ.പി. അഹമ്മദ്, ഷീല രാഹുലന്‍, സി.വി. പൗലോസ് അഡ്വ. ആശ ഉണ്ണി ത്താന്‍, വിജയലക്ഷ്മി വയനാട് എന്നിവരാണ് അംഗങ്ങള്‍. അഷ്‌റഫ് കരുവട്ടൂര്‍ നേതൃത്വം നല്‍കുന്ന കലാസംഘം കലാപരിപാടികള്‍ അവതരിപ്പിക്കും. യാത്രാ അംഗം കൂടിയായ ഡോ. എം.എം. സചീന്ദ്രന്‍ രചിച്ച ‘ഇന്നലെ ചെയ്‌തോരബദ്ധം’ എന്ന ലഘു നാടകം അവതരിപ്പിക്കും.

Leave a comment

Top