എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാൾ കൊടിയേറി

എടത്തിരുത്തി : പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാൾ കൊടിയേറ്റം വികാരി റവ ഫാ ഡോ വർഗീസ് അരിക്കാട്ട് നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ ചാക്കോ കാട്ടുപറമ്പിൽ സഹകാർമ്മീകനായിരുന്നു . 23-ാം തിയ്യതി ബുധനാഴ്ച രാവിലെ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിപ്പ് . 24-ാം തിയ്യതി വ്യാഴാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ പത്തുമണിക്ക് ആഘോഷമായ ദിവ്യബലി , വൈകിട്ട് നാലിന് ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം എന്നിവ നടക്കും. തിരുന്നാൾ കൊടിയേറ്റത്തിന് കൈക്കാരന്മാരായ സൈമൺ ചിറയത്ത് , ജോജു ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Leave a comment

Top