കല്ലട വേലാഘോഷത്തിനു കൊടിയേറി

പൊറത്തിശ്ശേരി : കല്ലട ഭഗവതി ക്ഷേത്രത്തിൽ 21 , 22 തിയ്യതികളിൽ നടക്കുന്ന വേലാഘോഷത്തിനു ചൊവ്വാഴ്ച രാവിലെ  ക്ഷേത്രത്തിൽ കൊടിയേറി. വൈകീട്ട് 6 : 30 ന് കണ്ടാരംതറയിലും കൊടിയേറ്റം നടക്കും. ക്ഷേത്രം മേൽശാന്തി സ്വരാജ് പി എം, ക്ഷേത്രം ശാന്തി മണിശാന്തി എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി. ഫെബ്രുവരി 5 ന് പ്രതിഷ്ഠദിനം ആഘോഷിക്കുന്നു. ജനുവരി 22 വേലാഘോഷദിനത്തിൽ വൈകീട്ട് 4:30 മുതൽ വൈകീട്ട് 7 വരെ 9 ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്.

തുടർന്ന് മേളകലാരത്നം- കലാമണ്ഡലം ശിവദാസ് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന പാണ്ടിമേളവും പാഞ്ചാരിമേളവും ഉണ്ടായിരിക്കും. വൈകീട്ട് 7 :15 ന് സഹസ്രനാമാർച്ചന, അത്താഴപൂജ തുടർന്ന് അഖില അനിൽകുമാർ നയിക്കുന്ന തായമ്പക. രാത്രി 2 : 30 മുതൽ പുലർച്ചെ 5 വരെ കൂട്ടിയെഴുന്നള്ളിപ്പ്. അന്നേദിവസം കണ്ടാരംതറയിൽ വേലാഘോഷദിനത്തിൽ രാവിലെ 9 : 30 മുതൽ 10:30 വരെ കാഴ്ചശീവേലിയും വൈകീട്ട് 7 : 30 മുതൽ 9 വരെ തായമ്പക തുടർന്ന് ഗുരുതിതർപ്പണവും ഉണ്ടായിരിക്കും. ജനുവരി 29 ചൊവ്വാഴ്ച നടത്തുറപ്പും പൊങ്കാലസമർപ്പണവും ഉണ്ടായിരിക്കും.

Leave a comment

Top