ഗ്രാമീണ പത്രപ്രവർത്തനത്തിന്‍റെ മഹനീയ മാതൃകയാണ് മൂർക്കനാട് സേവ്യാർ – ഡോ. സി കെ രവി

ഇരിങ്ങാലക്കുട : പത്രപ്രവർത്തകൻ ജനകീയപ്രശ്നങ്ങളിൽ ഇടപെട്ട് വിജയം കൈവരിച്ചതാണ് മൂർക്കനാട് സേവ്യാറിന്‍റെ റിപ്പോർട്ടുകളെന്ന് പന്ത്രണ്ടാം ചരമവാർഷികദിനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡോ. സി കെ രവി പറഞ്ഞു. ഇരിങ്ങാലക്കുടയുടെ നേരിയ സ്പന്ദനം പോലും തിരിച്ചറിയാനുള്ള പാകത ആർജ്ജിച്ചിരുന്ന സേവ്യാർ പത്രപ്രവർത്തകരുടെ പാഠപുസ്തകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവശതകളും പരിമിതികളും ഏറെയുണ്ടായിരുന്നുവെങ്കിലും ഇച്ഛശക്തികൊണ്ട് അതിനെയെല്ലാം മറികടന്ന് മറ്റുള്ളവർക്ക് മാർഗ്ഗദർശമായി തീർന്ന കാര്യം നിരവധി ഉദാഹരണങ്ങൾ നിരത്തി ഡോക്ടർ സമർത്ഥിച്ചു.

ഇരിങ്ങാലക്കുട പ്രസ്ക്ലബ്ബിന്‍റെയും ശക്തി സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസിഡന്റ് കെ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശക്തി സാംസ്കാരികവേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താനി അനുസ്മരണ പ്രഭാഷണം നടത്തി. പി കെ ഭരതൻ, കാറളം രാമചന്ദ്രൻ നമ്പ്യാർ, ഇ അപ്പുമേനോൻ, രാജഗോപാലൻ, കെ ഹരി എന്നിവരും സേവ്യാറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിരവധിപേരും അനുസ്മരണ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top